covid

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇനി മുതൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള അക്ഷരസേനാംഗങ്ങളും രംഗത്തെത്തും. ജില്ലയിലെ എല്ലാ ഗ്രന്ഥശാലകൾക്കും ഇതിനായി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഓരോ ഗ്രന്ഥശാലാ പരിധിയിലും കുറഞ്ഞത് നൂറ് വീടുകൾ കേന്ദ്രീകരിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തുകയും രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നുമാണ് നിർദ്ദേശം.

കൊവിഡ് കാലത്തെ വിരസത മാറ്റുന്നതിന് പുസ്തകങ്ങളെ കൂട്ടുകാരാക്കണമെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തി കൊവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനം നടത്തണമെന്നും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ എന്നിവർ ഗ്രന്ഥശാലാ പ്രവർത്തകരോട് ആവശ്യപ്പെട്ടു.