കൊട്ടാരക്കര: താലൂക്കിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി വാളകം മേഴ്സി കോളേജ്, കോളേജ് ഹോസ്റ്റൽ, കാഷ്യൂ ഫാക്ടറി, ബീവറേജസ് ഔട്ട്ലറ്റ് എന്നിവിടങ്ങളിൽ റവന്യൂ അധികൃതർ പരിശോധന നടത്തി. ഡെപ്യൂട്ടി തഹസീൽദാർമാർ,ഹെൽത്ത് ഇൻസ്പെക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം താലൂക്ക് തഹസീദാർ, ഡെപ്യൂട്ടി തഹസീൽദാർമാർ, സെക്ടറൽ മജിസ്ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മൈലം, കുളക്കട, കലയപുരം , കിഴക്കേതെരുവ് എന്നിവിടങ്ങളിൽ പരിശോധന നടത്തി.തഹസീൽദാർ ശ്രീകണ്ഠൻനായ‌ർ, ഡെപ്യൂട്ടി തഹസീൽദാർ ഷിജു, സെക്ടറൽ മജിസ്ട്രേറ്റ് പുഷ്പരാജൻ, സബ് ഇൻസ്പെക്ടർ അജയകുമാർ, താലൂക്ക് ഓഫീസ് ജീവനക്കാരായ ഹരികുമാർ, ശ്രീരംഗൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 104 പേർക്കെതിരെ കേസെടുത്തു, 8 കേസുകളിൽ പിഴ

ഈടാക്കി.വരും ദിവസങ്ങളിലും താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ചേർന്ന് കർശനമായ പരിശോധന നടത്തും.