francis

കൊല്ലം: സഭാ കവി സി.പി. ചാണ്ടി സ്മരണാർത്ഥം മലങ്കര ഓർത്തഡോക്‌സ് സഭ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകനുള്ള 2019 -20ലെ ആചാര്യ അവാർഡ് കുരീപ്പുഴ ഫ്രാൻസിസിന്. ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനാണ് കവിയും സാമൂഹികപ്രവർത്തകനുമായ ഫ്രാൻസിസ്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.