വരുമാനത്തിൽ ഇടിവ്
കൊല്ലം: ബസുകളിൽ നിന്നുള്ള യാത്ര നിരോധിച്ച സാഹചര്യത്തിൽ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നിരത്തിലിറക്കും. നിലവിൽ മൂന്നൂറോളം സർവീസാണ് നടക്കുന്നത്. ഇതിന്റെ പത്ത് ശതമാനം വർദ്ധിപ്പിക്കാനാണ് ആലോചന.
നിന്നുള്ള യാത്ര വിലക്കിയതോടെ വരുമാനത്തിലും വലിയ ഇടിവുണ്ട്. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽ മാത്രം ഏകദേശം ഒന്നരലക്ഷം രൂപയുടെ ഇടിവാണുള്ളത്. ജില്ലയിലെ 9 ഡിപ്പോകളിലായി പ്രതിദിനം ഏഴ് ലക്ഷം രൂപയുടെ കുറവാണ് വരുമാനത്തിൽ സംഭവിക്കുന്നത്.