car
കാറിന്റെ പിൻവശത്തെ ഗ്ളാസ് എറിഞ്ഞുതകർത്ത നിലയിൽ

ഇരവിപുരം: വീട്ടുമുറ്റത്തു നിറുത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് എറിഞ്ഞുതകർത്തു. വടക്കേവിള മണക്കാട് കോളേജ് നഗർ 69 പാലവിളയിൽ അൻഷാദിന്റെ മാരുതി വാഗൺ ആർ കാറിന്റെ പിൻവശത്തെ ഗ്ലാസാണ് അജ്ഞാതൻ തകർത്തത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാരും പ്രദേശവാസികളും പുറത്തിറങ്ങിയപ്പോൾ അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. തൂവാല കൊണ്ട് മുഖം മറച്ച് തലയിൽ തൊപ്പി വച്ച ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി വീട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. ഇരവിപുരം പൊലീസ് കേസെടുത്തു. സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.