photo
കത്തി നശിച്ച ഫിഷിംഗ് ബോട്ട്.

കരുനാഗപ്പള്ളി: സംശയാസ്പദമായ സാഹചര്യത്തിൽ ഫിഷിംഗ് ബോട്ട് കത്തി നശിച്ചു. ശ്രായിക്കാട് ചെമ്പകശേരിൽ ജലരാജന്റെ ഉടമസ്ഥതയിലുള്ള 'അമ്മേ ദേവി' എന്ന ബോട്ടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രത്തിന് കിഴക്ക് വശത്തെ കടവിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ബോട്ട്. അർദ്ധ രാത്രിയോടെ ബോട്ടിൽ നിന്ന് തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഉദ്ദേശം 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ടുടമ പറഞ്ഞു.