amrita

കൊല്ലം: അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിലെ സെന്റർ ഫോർ നാനോ സയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ ശാസ്ത്രജ്ഞർ നൂതനമായ ത്രീ-പ്ലൈ എൻ96 നാനോ മാസ്‌കുകൾ പുറത്തിറക്കി. കട്ടിംഗ് എഡ്ജ് നാനോ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് നിർമ്മാണം. സാധാരണ എൻ 95, സർജിക്കൽ മാസ്‌കുകളേക്കാൾ കുറഞ്ഞ ചെലവും മികച്ച ശുദ്ധീകരണവും ശ്വസനക്ഷമതയുമുണ്ട്. 200 രൂപയിൽ താഴെയാണ് വില.

30 തവണവരെ കഴുകി പുനരുപയോഗിക്കാം. ചർമ്മത്തിന് പ്രശ്‌നങ്ങളോ ദുർഗന്ധമോ ഇല്ലാതെ ദീർഘനേരം ഉപയോഗിക്കാം. മാസ്‌കിന്റെ വില കുറയ്ക്കാനും സാങ്കേതികവിദ്യ മറ്റുള്ളവർക്ക് ലൈസൻസായി നൽകാനും തയ്യാറാണെന്ന് മെഡിസിൻ വിഭാഗം ഡീൻ ഡോ. ശാന്തികുമാർ നായർ, ഡോ. ദീപ്‌തി മേനോൻ, സയന്റിസ്റ്റ് ഡോ.സി.ആർ. രശ്മി എന്നിവർ പറഞ്ഞു.

മാസ്‌കുകളും പി.പി.ഇകളും ശാസ്ത്രീയമായി പരീക്ഷിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുന്ന കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയ ലബോറട്ടറിയുടെയും സൗത്ത് ഇന്ത്യ ടെക്സ്റ്റൈൽ റിസർച്ച് അസോസിയേഷന്റെയും അംഗീകാരം അമൃത എൻ96 നാനോ മാസ്‌കുകൾക്ക് ലഭിച്ചതായും അവർ പറഞ്ഞു.