photo
കോട്ടുക്കൽ ആനപ്പുഴയ്ക്കൽ പാലത്തിന് സമീപം കുഴിയിലേക്ക് മറിഞ്ഞ ലോറിയും മിക്സിംഗ് മെഷീനും

അഞ്ചൽ:മിക്സിംഗ് മെഷീൻ കയറ്റിവന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെ കോട്ടുക്കൽ ആനപ്പുഴയ്ക്കൽ പാലത്തിന് സമീപമാണ് സംഭവം. വയലായിലേക്ക് കരാർപണി നടത്തുന്നതിനായി മിക്സിംഗ് മെഷീൻ കൊണ്ടുപോകുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷയ്ക്ക്സൈഡ് കൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി സുരേഷ് (34) നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. നിസാരപരിക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കടയ്ക്കൽ പൊലീസും കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സും എത്തിയാണ് വണ്ടി ഉയർത്തിയത്. ഇടമുളയ്ക്കൽ പനച്ചവിള സ്വദേശിയുടേതാണ് ലോറിയും മിക്സിംഗ് മെഷീനും.