asif

കൊല്ലം: ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക മാഗസിനായ യു.എൻ ക്രോണിക്കിളിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ ലേഖനം പ്രസിദ്ധീകരിച്ചു. കൊല്ലം നീരാവിൽ സ്വദേശിയും ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ആസിഫ് അയൂബിന്റെ ലേഖനത്തിനാണ് അപൂർവ ഭാഗ്യം ലഭിച്ചത്.
ഗ്രാമങ്ങളിലെ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിൽ യൂണിവേഴ്സിറ്റികളുടെ പങ്കാളിത്തവും നേതൃത്വവും ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നതാണ് പ്രതിപാദ്യ വിഷയം.

നിലവിൽ പഞ്ചാബിലെ ചിത്കാര യൂണിവേഴ്സിറ്റിയിലെ എം.ബി.എ വിദ്യാർത്ഥിയായ ആസിഫിന് സാമൂഹ്യസേവനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ 2019 ലെ സ്വാമി വിവേകാനന്ദാ പുരസ്‌കാരം ലഭിച്ചിരുന്നു. ഐ.ഐ.എം.എസ്.എ.എം (IIMSAM) എന്ന അന്താരാഷട്ര സന്നദ്ധസംഘടനയുടെ ഗുഡ്‌വിൽ അംബാസഡറായും പ്രവർത്തിക്കുകയാണ് ആസിഫ്.