ചവറ: കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ചവറ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പൊതു സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് കർശനമായും ഒഴിവാക്കേണ്ടതാണെന്നും മാസ്ക് ധരിക്കാതെ വീടിന് പുറത്തിറങ്ങരുതെന്നും പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകരുടെയും നിയമ പാലകരുടെയും നിർദേശങ്ങൾ അനുസരിക്കണം. കൊവിഡ് വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആരോഗ്യ വകുപ്പുമായി ചേർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള പറഞ്ഞു.