കൊട്ടാരക്കര: നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പിന്റെ സൗജന്യ മൊബൈൽ കൊവിഡ് പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 12വരെ തൃക്കണ്ണമംഗൽ എൽ.പി സ്കൂളിലും ഉച്ചക്ക് 2ന് കോളേജ് വാർഡിൽ കോട്ടപ്പുറം മാർ ബസേലിയോസ് സ്കൂളിലും നടക്കും. 23ന് രാവിലെ 10ന് കൊട്ടാരക്കര വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിലും ഉച്ചക്ക് 2ന് ഐ.എ.ടി കാമ്പസിലും നടക്കും.ജന പ്രതിനിധികളും പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.