civi

 വാക്സിൻ ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക്

കൊല്ലം: ഇന്നലെ രാത്രി 30,000 ഡോസ് കൊവിഷീൽഡ് വാക്സിൻ ജില്ലയിലെത്തി. ഇന്നലെ 5,034 പേർക്ക് നൽകിയതോടെ ജില്ലയിലെ വാക്സിൻ ശേഖരം ഏകദേശം തീർന്നിരുന്നു. ഇന്നലെ രാത്രി എത്തിയ ഡോസുകൾ ഇന്ന് രാവിലെ ഏഴ് മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിച്ച് തുടങ്ങും. ഏകദേശം 60 കേന്ദ്രങ്ങളിലെങ്കിലും ഇന്ന് വാക്സിനേഷൻ ഉണ്ടാകും. സ്വകാര്യ ആശുപത്രികൾക്ക് ഇന്ന് നൽകില്ല. ഇന്നലെയെത്തിയ സ്റ്റോക്ക് കഷ്ടിച്ച് മൂന്ന് ദിവസത്തേക്ക് മാത്രമേ തികയൂ.