കൊല്ലം: ഗോപു നന്തിലത്ത് ഗ്രൂപ്പ്, നന്തിലത്ത് ജിമാർട്ടിന്റെ ഹൈടെക് ഷോറൂം ഇന്ന് കൊല്ലം പള്ളിമുക്കിൽ പ്രവർത്തനം ആരംഭിക്കും. കൊല്ലൂർവിള സഹകരണ ബാങ്ക് ബിൽഡിംഗിൽ ആരംഭിക്കുന്ന ഷോറൂം ഇന്ന് രാവിലെ 10ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്‌സി. ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത് തുടങ്ങി രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 38 വർഷത്തെ സേവനപാരമ്പര്യമുള്ള ഗോപു നന്തിലത്ത് ജിമാർട്ടിന്റെ 39-ാം ഷോറൂമും കൊല്ലം ജില്ലയിലെ മൂന്നാമത്തെ ഷോറൂമുമാണിത്.
50 ശതമാനം വരെ ഡിസ്‌കൗണ്ടിൽ ഇഷ്ട ഗൃഹോപകരണങ്ങൾ പർച്ചേസ് ചെയ്യാമെന്നതിന് പുറമേ ഉദ്ഘാടനത്തോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേകം ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. ക്രോക്കറി ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ ഡിസ്‌കൗണ്ടും ഫാൻ, കൂളർ, വാട്ടർ ഹീറ്റർ തുടങ്ങിയ മിനി ഹോം അപ്ലയൻസുകൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും നൽകും. ജി മൊബൈൽസിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളുമാണ് ഓരോ ഉപഭോക്താവിനെയും കാത്തിരിക്കുന്നത്.
ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.ബി, ഐ.ഡി.എഫ്.സി തുടങ്ങിയവ ചേർന്ന്
പലിശയില്ലാതെ കുറഞ്ഞ തവണകളിൽ കൂടുതൽ കാലാവധിയോടെ വായ്പാ സൗകര്യത്തിൽ
ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. കൊല്ലത്തിന്റെ ഗൃഹോപകരണ ഷോപ്പിംഗ് കൂടുതൽ മികവുറ്റതാക്കാൻ ലോകോത്തര ബ്രാൻഡുകൾ ഉൾക്കൊള്ളിച്ച് അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഷോപ്പിംഗ് അനുഭൂതിക്കൊപ്പം പാർച്ചേസ് അനായാസമാക്കുകയാണ് നന്തിലത്ത് ജിമാർട്ടിന്റെ പുതിയ ഷോറൂമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.