കൊല്ലം: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ഒന്ന് മുതൽ നടത്തുന്ന സമരപരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10ന് അസോ. ഹാളിൽ അടിയന്തര പൊതുയോഗം ചേരും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ.വി. അജിത്ത് പ്രസാദ് ജയൻ അദ്ധ്യക്ഷനാകുമെന്ന് സെക്രട്ടറി ബദറുദ്ദീൻ അറിയിച്ചു.