c

ശാസ്താംകോട്ട: വിവിധ സേനകളിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള സൗജന്യ കായിക പരിശീലനം ആരംഭിച്ചു. സിവിൽ പൊലീസ്, സിവിൽ എക്‌സൈസ്, ഫയർ ഫോഴ്‌സ്, ആർമി തുടങ്ങിയ സേനകളിലേക്കുള്ള സൗജന്യ പരിശീലനത്തിന് താത്പര്യമുള്ള പുരുഷ, വനിതാ ഉദ്യോഗാർത്ഥികൾ ശാസ്താംകോട്ട ഇലഞ്ഞിവേലിൽ പ്ലാസയിൽ പ്രവർത്തിക്കുന്ന ടേക് ഓഫ് സ്പോർട്സ് അക്കാഡമി ആൻഡ് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്ററിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747692069, 8921936754.