ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിലെ വലിയ പാടം പടിഞ്ഞാറ് വാർഡിൽ ആരോഗ്യ - ശുചിത്വ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശില്പ, സി.എം.ഒ ശുഭ, സി. ഉഷ, മഹേഷ് എം. കുന്നൂത്തറയിൽ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, സി.ഡി.എസ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.