protest

ചാത്തന്നൂർ: കാരംകോട് സഹകരണ സ്പിന്നിംഗ് മില്ലിൽ നിന്ന് വിരമിച്ച തൊഴിലാളികളുടെ സമരത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വർഷത്തിനിടെ മില്ലിൽ നിന്ന് പിരിഞ്ഞ 135 തൊഴിലാളികൾ ഗ്രാറ്റുവിറ്റിക്ക് വേണ്ടി ഇന്നും സമരത്തിലാണ്. ജി.എസ്. ജയലാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നിരവധി ചർച്ചകളെ തുടർന്ന് ഓരോ തവണയും ഉണ്ടാക്കിയ കരാറുകൾ മാനേജ്മെന്റ് ബോധപൂർവം ലംഘിക്കുകയായിരുന്നു. ഗതികേടുകൊണ്ട് തൊഴിലാളികൾ നടത്തുന്ന സമരത്തെ രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപിക്കുകയാണ് മാനേജ്മെന്റ്. പരിഹാരമുണ്ടായില്ലെങ്കിൽ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ജനകീയസമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മിൽ പടിക്കൽ കൂടിയ യോഗത്തിൽ ഗോപാലകൃഷ്ണൻ നായർ, ദസ്തക്കീർ, സജീവ്കുമാർ, സുന്ദരേശൻപിള്ള, ചാത്തന്നൂർ മുരളി, ജോൺ എബ്രഹാം, എസ്. പ്രശാന്ത്, അനിത്ത് തുടങ്ങിയവർ പങ്കെടുത്തു.