c

തഴവ: തഴവ ഗ്രാമ പഞ്ചായത്തിൽ 160 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അധികൃതർ പ്രധിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട കുലശേഖരപുരം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഇവിടെ കർശനമായ ജാഗ്രതാ നിർദ്ദേശങ്ങളാണ് പഞ്ചായത്ത് അധികൃതർ നൽകിയിരിക്കുന്നത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ സ്രവ പരിശോധന വ്യാപകമാക്കി. നിലവിൽ പഞ്ചായത്തിൽ നടക്കുന്ന വാക്സിനേഷനുമായി ഗ്രാമവാസികൾ സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.