kit

 3.67 ലക്ഷം കാർഡ് ഉടമകൾക്ക് കിറ്റ് ലഭിച്ചില്ല

കൊല്ലം: പല ഇനങ്ങളും ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ വിഷു- റംസാൻ കിറ്റ് വിതരണം ഇഴയുന്നു. വെളിച്ചെണ്ണ എത്തുമ്പോൾ മല്ലിപ്പൊടി തീരും. മല്ലിപ്പൊടി എത്തുമ്പോൾ പഞ്ചസാര തീരും. അതുകൊണ്ട് തന്നെ ഇഴഞ്ഞിഴഞ്ഞാണ് പായ്ക്കിംഗ് നടക്കുന്നത്.

ഒരോ കടകളിലും നൂറിൽ താഴെ കിറ്റുകൾ മാത്രമാണ് ഇടയ്ക്കിടെ എത്തിക്കുന്നത്. ഇത് രണ്ട് ദിവസത്തിനുള്ളിൽ തീരും. ഉപഭോക്താക്കൾ കടകളിലെത്തി വഴക്കുണ്ടാക്കുന്നതിനാൽ പല റേഷൻ കട ഉടമകളും സപ്ലൈകോ ഗോഡൗണുകളിൽ പോയാണ് കിറ്റെടുക്കുന്നത്. ഈമാസം ആദ്യമാണ് കിറ്റ് വിതരണം ആരംഭിച്ചത്. വിതരണം ഉടൻ അവസാനിപ്പിക്കുമെന്ന ആശങ്കയിൽ ഉപഭോക്താക്കൾ കൂട്ടത്തോടെ കിറ്റ് വാങ്ങാൻ റേഷൻകടകളിൽ എത്തുന്നുണ്ട്. എല്ലാ റേഷൻ കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യാനുള്ള സ്റ്റോക്ക് ഇനിയും സപ്ലൈകോ ഗോഡൗണുകളിൽ എത്തിയിട്ടില്ല. ജില്ലയിൽ 7,66,181 റേഷൻ കാർഡ് ഉടമകളാണ് ആകെയുള്ളത്. ഇതിൽ 3,98,425 പേർക്ക് മാത്രമാണ് ഇതുവരെ കിറ്റ് ലഭിച്ചത്.

 വിഭാഗം. ആകെ കാർഡുകൾ, കിറ്റ് ലഭിച്ചവർ

എ.എ.വൈ: 48,704 - 23,867

മുൻഗണന: 3,01,594 - 1,97,590

മുൻഗണനേതര സബ്സിഡി: 2,00,877 - 1,00,340

മുൻഗണനേതര സബ്സിഡി രഹിത: 2,14,584 - 76,628