private-bus
private bus

കൊട്ടാരക്കര: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളിൽ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ താലൂക്കിലെ നൂറുകണക്കിന് വരുന്ന സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായി. ബസുകളിൽ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകാൻ പാടില്ലെന്ന ഉത്തരവ് ബസുകളുടെ കളക്ഷനെ വളരെയധികം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.കൂടാതെ സമീപകാലത്തുണ്ടായ ഇന്ധന വില വർദ്ധനവും സ്വകാര്യ ബസ് സർവീസുകളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

സർവീസുകൾ നിറുത്തും

സർവീസുകൾ നിറുത്തിവയ്ക്കാനുള്ള ആലോചനയിലാണ് ബസ് ഓണേഴ്സ് അസോസിയേഷൻ. രാവിലെയും വൈകിട്ടും മാത്രമാണ് യാത്രക്കാരുള്ളത്.ലോക്ഡൗണിന് മുൻപ് സംസ്ഥാനത്ത് ഒട്ടാകെ 12500 ലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു.എന്നാൽ ലോക്ഡൗണിന് ശേഷം ഇത് 9000 ബസുകൾ മാത്രമായി മാറി.കൊട്ടാരക്കര താലൂക്കിലും മുന്നൂറോളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.. പലതും ഇതിനകം നിറുത്തിവച്ചു. യാത്രക്കാർ കുറയുകയും സർവീസുകൾ നിയന്ത്രണ

വിധേയമാവുകയും ചെയ്തതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവരെ പുനരധിവസിപ്പിക്കുവാൻ റോഡ് ടാക്സ് പൂർണമായും ഒഴിവാക്കി നൽകണമെന്നും നിയന്ത്രണങ്ങൾ മാറുന്നതുവരെ ബസ് ചാർജ്ജ് മിനിമം 12 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി അനുവദിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.. ഇതു സംബന്ധിച്ച മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.