കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ പുല്ലാമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും നിവേദനം നൽകി.
പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ട് ഇരുപത് വർഷത്തിലേറെയായെങ്കിലും വേണ്ടത്ര കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവന സമയം ദീർഘിപ്പിക്കുക,കൊവിഡ് വാക്സിനേഷൻ സൗകര്യം അടിയന്തരമായി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് നൽകിയത്.ബി.ജെ.പി നെടുവത്തൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശരണ്യ സന്തോഷ്, ദിലീപ് നെടുവത്തൂർ, അജിത് ചാലൂക്കോണം, കൃഷ്ണകുമാർ, സന്തോഷ് പത്മശ്രീ, രാജേഷ് കുരുക്ഷേത്ര, രാജൻ വടക്കേത്തോപ്പിൽ, ഷൈന, വാർഡ് അംഗങ്ങളായ അജിത്, ശരത്, വിദ്യ, അമൃത എന്നിവർ സംസാരിച്ചു.