germiyas
പാവുമ്പ, അമ്മയാർ തോടുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഷ്ടമുടി സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് കോയിവിള സൈമണിന്റെ നേതൃത്വത്തിൽ പാവുമ്പയിൽ നടത്തിയ ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി പി. ജെർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : കോയിവിള പാവുമ്പ, അമ്മയാർ തോടുകൾ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജർമ്മിയാസ് ആവശ്യപ്പെട്ടു. തോടുകൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് അഷ്ടമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാവുമ്പയിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജർമ്മിയാസ്.
അഷ്ടമുടി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കോയിവിള സൈമൺ അദ്ധ്യക്ഷത വഹിച്ചു. മോഹൻ കോയിപ്പുറം, സി.ആർ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രസന്നൻ ഉണ്ണിത്താൻ, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് മെമ്പർ ബേബി മഞ്ജു, ജമാലുദ്ദീൻ കുഞ്ഞ്, ശ്രീ നാരായണ പിള്ള, ബി. ബിജു, കെ.കെ. ഷൈൻ കുമാർ, ഐ. മാനുവൽ, എൽ. ആന്റണി, രഘു പാവുമ്പ, മാനുവൽ കോട്ടപ്പുറം, ലെനിൻ ഡോൺബോസ്കോ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.