handclean
handclean

പത്തനാപുരം:കൈകഴുകാൻ വെള്ളം വെക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ പിഴയീടാക്കുന്ന താലൂക്കാസ്ഥാനത്തെ ജീവനക്കാർക്ക് കൈകഴുകി ശുചിത്വം ഉറപ്പാക്കാൻ വെള്ളമില്ല. നൂറ്കണക്കിന് ആളുകൾ വരുന്ന താലൂക്കാസ്ഥാനം മാസങ്ങളായി കടുത്ത ജലക്ഷാമം നേരിടുകയാണ്. വെള്ളമില്ലാത്തതിനാൽ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ നെട്ടോട്ടമോടുകയാണ് ഇവർ. കയർ പൊട്ടി മോട്ടോർ കുഴൽകിണറിൽ വീതോടെയാണ് ശനിദശ ആരംഭിച്ചത്. കിണറിൽ ഇറങ്ങാൻ കഴിയാത്തതിനാൽ മോട്ടോർ എടുക്കുന്നത് അനിശ്ചിതത്വത്തിലായി. ജീവനക്കാർ പിരിവിട്ട് പതിനായിരത്തോളം രൂപ നൽകി കുര്യോട്ടുമല കുടിവെള്ള പദ്ധതിയിൽ നിന്ന് പൈപ്പ് കണക്ഷൻ എടുത്തങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കാരണം മിക്കദിവസങ്ങളിലും പൈപ്പ് ലൈനിൽ വെള്ളമില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1000 മുതൽ 1500 രൂപാവരെ കൈകഴുകാൻ വെള്ളവും സാനിറ്റൈസറും വെക്കാത്ത കടകൾക്കെതിരെ ജീവനക്കാർ പിഴയീടാക്കുമ്പോൾ താലൂക്ക് ആസ്ഥാനത്തെ അനാസ്ഥയ്ക്ക് ആര് പിഴയീടാക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നിരവധി തവണ ജനപ്രതിനിധികളോട് ആവശ്യം പറഞ്ഞങ്കിലും യൊതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.