കൊട്ടിയം: കൊവിഡ് സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൊട്ടിയം, ഉമയനല്ലൂർ എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. സന്ദർശന രജിസ്റ്റർ,​ സാനിറ്റൈസർ മുതലായവ ഉണ്ടെന്ന് ഉറപ്പുവരുത്തി. സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, അസി. സ്രെകട്ടറി ബാലനാരായണൻ, സൂപ്രണ്ട് സുധീർ, സീനിയർ ക്ലാർക്കുമാരായ വിജയകുമാർ, കൃഷണകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു