കൊല്ലം: എൻ.സി.പി നാഷണലിസ്റ്റ് ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കർ ജന്മദിന സമ്മേളനം സംഘടിപ്പിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് ആർ.കെ. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. എൻ.സി.പി നാഷണലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് കുണ്ടറ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സത്യൻ ചെറുമൂട്, പത്മാകരൻ, താമരക്കുളം സലിം, സുനിൽ പെരുമ്പുഴ എന്നിവരും മേക്കോൺ രാജു, എസ്. ദീപ, സുജിത് തുടങ്ങിയവർ സംസാരിച്ചു.