കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 133-ാം വാർഷികാഘോഷ സമ്മേളനവും ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും 24ന് കോട്ടാത്തല തലയിണവിള ദിനേശ് ഭവനാങ്കണത്തിൽ നടത്തും.
രാവിലെ 9ന് നടക്കുന്ന പ്രാർത്ഥനാസംഗമം സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ ഉദ്‌ഘാടനം ചെയ്യും. വനിതാ വിഭാഗം കൺവീനർ എസ്. ശാന്തിനികുമാരൻ അദ്ധ്യക്ഷത വഹിക്കും. 9.30ന് നടക്കുന്ന അരുവിപ്പുറം പ്രതിഷ്ഠയുടെ 133-ാം വാർഷികാഘോഷം അഡ്വ. പി. ഐഷാ പോറ്റി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്‌മോഹൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് ജില്ലാ പഞ്ചായത്ത് വൈസ് പസിഡന്റ് അഡ്വ. സുമലാൽ ഉദ്‌ഘാടനം ചെയ്യും. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്. ത്യാഗരാജൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, കവി ഉണ്ണി പുത്തൂർ, ഇടമൺ സുജാതൻ, സെക്രട്ടറി ബി. സ്വാമിനാഥൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുലാൽ,എസ്. ശാന്തിനി കുമാരൻ, ക്ലാപ്പന സുരേഷ് എന്നിവർ സംസാരിക്കും.
11.30ന് അരുവിപ്പുറം പ്രതിഷ്ഠയുടെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ ഓടനാവട്ടം എം. ഹരീന്ദ്രൻ പ്രഭാഷണം നടത്തും. വർക്കല മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉമാദേവി, കാര്യറ രാജീവ്, രതി സുരേഷ്, തൊടിയൂർ സുലോചന, ലതിക രാജൻ എന്നിവർ സംസാരിക്കും. പുതുക്കാട്ടിൽ വിജയൻ അദ്ധ്യക്ഷത വഹിക്കും.