test

കൊല്ലം: കൊവിഡ് പ്രതിരോധത്തിന് കരുത്തേകാൻ ആരോഗ്യവകുപ്പിന്റെ പ്രചാരണ വണ്ടി നിരത്തിലിറങ്ങി. മൊബൈൽ സംഘമാണ് നേതൃത്വമേകുന്നത്. പ്രധാന കേന്ദ്രങ്ങളിൽ എത്തുന്ന സംഘം ബോധവത്കരണ പരിപാടികകൾക്ക് ശേഷം വീടുകളിൽ നിന്ന് സ്വാബുകൾ പരിശോധനയ്ക്ക് ശേഖരിക്കും.

ആദ്യയാത്രയിൽ 258 പേരുടെ സ്രവ പരിശോധന നടത്തി.
പരിമിതികൾക്കുള്ളിലും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ഇത് സഹായകമാണെന്നും പ്രാദേശിക വൈവിദ്ധ്യം കണക്കിലെടുത്ത് വ്യത്യസ്ത ബോധവത്കരണ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത പറഞ്ഞു.