കൊല്ലം: ചൊവ്വാഴ്ച കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന കൊവിഡ് വാക്‌സിനേഷൻ ക്യാമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്ന് വാക്‌സിൻ സ്വീകരിക്കാൻ എത്തിയവരും ഡ്യൂട്ടിയിലുണ്ടായിരുന്നവരും കർശന ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കണം. ഇവർക്ക് 25ന് സ്രവ പരിശോധനയ്ക്കായി കൊല്ലം ടി.എം. വർഗീസ് ഹാളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.