udkadanam
പൂയപ്പള്ളിപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ചിക്കൻഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനംപഞ്ചായത്ത്പ്രസിഡൻ്റ് ജെസിറോയിനിർവ്വഹിക്കുന്നു.

ഓയൂർ: ജില്ലയിലെ ആദ്യത്തെ ചിക്കൻ ഔട്ട് ലെറ്റ്പൂയപ്പള്ളി കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ മരുതമൺപള്ളിയിൽ ആരംഭിച്ചു. വർദ്ധിച്ചുവരുന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതിനും നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കോഴി ഇറച്ചി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. കുടുംബശ്രീ സംരംഭ ഗ്രൂപ്പിലെ വനിതകൾ ചേർന്നാണ് ഔട്ട്ലെറ്റ് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കും സംരംഭക ഗ്രൂപ്പുകൾക്കും ഇറച്ചിക്കോഴി വളർത്തൽ പരിശീലനവും തുടർന്ന് ഇറച്ചിക്കോഴി സംരംഭങ്ങളും ആരംഭിക്കുന്നതിന് സഹായവും നൽകിയാണ് പദ്ധതിനടപ്പിലാക്കിയത്.

കോഴി വളർത്തലിന് താത്പ്പര്യമുള്ള ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും സംരംഭ സഹായം തുടർന്നും നൽകും. എം.ജി.എൻ.ആർ.ജി.എസിൽ ഉൾപ്പെടുത്തി അർഹരായവർക്ക് കോഴിക്കൂടുകളും നിർമ്മിച്ച് നൽകും. കേരളചിക്കൻ കമ്പനി കോഴിക്കുഞ്ഞുങ്ങൾ,തീറ്റ,മരുന്ന് എന്നിവയും വളർത്തുന്നതിന് കൂലിയും നൽകും. ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുമെന്ന് സി.ഡി.എസ് ചെയർപേഴ്സൺപറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് വിശ്വനാഥപിള്ള,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ജയൻ വാർഡ് മെമ്പർ അന്നമ്മാബേബി, പഞ്ചായത്ത്സെക്രട്ടറി രാജേഷ് ജില്ലാ മിഷൻകോർഡിനേറ്റർ എ.ജി.സന്തോഷ്,എ.ഡി.എം.സി.ശ്യാം ,ചെയർപേഴ്സൺ സുധർമ്മാസത്യൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷിമിന, വൈസ്ചെയർപേഴ്സൺപ്രഭാബാബു, സി.ഡി.എസ്.അംഗങ്ങളായശ്യാമള, പ്രസന്ന എന്നിവർചടങ്ങിൽ പങ്കെടുത്തു.