പരവൂർ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്താൻ പരവൂർ പൊലീസ് നടപടി ശക്തമാക്കി. പരവൂർ ടൗൺ, തെക്കുംഭാഗം, പൊഴിക്കര, പൂതക്കുളം, കോട്ടുവൻകോണം എന്നീ ഭാഗങ്ങളിലും പരവൂർ മാർക്കറ്റിലും ഇന്നലെ പൊലീസ് സംഘം പരിശോധന നടത്തി. മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി പേർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും പരിശോധന നടത്തുന്നുണ്ട്. കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.