കൊല്ലം: കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഭക്തജനങ്ങൾക്ക് രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമേ ദർശനം അനുവദിക്കൂ. ചുറ്റമ്പലത്തിൽ ഒരേസമയം പത്തുപേരിൽ കൂടുതൽ അനുവദിക്കില്ല.തുലാഭാരം, ചോറൂണ്, പൊങ്കാല, പ്രസാദ വിതരണം മുതലായവ ഉണ്ടായിരിക്കില്ല.