കൊല്ലം: ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ 943 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 1,00,433 ആയി.
കഴിഞ്ഞ വർഷം മാർച്ച് 27നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബറിൽ വ്യാപനം കുതിച്ചുയർന്നു. കഴിഞ്ഞമാസം അവസാനത്തോടെ വ്യാപനം അല്പം താഴ്ന്നു. ഈമാസം ആദ്യം മുതൽ വീണ്ടും കുതിച്ചുയർന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണവും താഴ്ന്നിരുന്നു. കഴിഞ്ഞമാസം 31ന് കേവലം 608 പേർ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. അതിൽ നിന്നാണ് ഇപ്പോൾ 3,917 ആയി ഉയർന്നിരിക്കുന്നത്.
ആകെ കൊവിഡ് ബാധിച്ചവർ: 1,00,433
രോഗമുക്തർ: 96,125
ചികിത്സയിലുള്ളവർ: 3,917
ആകെ മരണം: 367
ഈമാസം മരിച്ചവർ: 27
ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി
ഇന്നലെ:13.04%
20ന് - 10.45%
19ന് - 9.86%
18ന് - 7.38%
17ന് - 12.91%
16ന് -11.10%
15ന് - 11.41%
രോഗികൾ കുറവ് കൊല്ലത്ത്
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കുറവ് പേർ ചികിത്സയിലുള്ള ജില്ല കൊല്ലമാണ്. വയനാട്, പത്തനംതിട്ട ജില്ലകളാണ് കൊല്ലത്തിന് തൊട്ടുമുന്നിലുള്ളത്. എറുണാകുളത്താണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്. കോഴിക്കോടാണ് തൊട്ടുപിന്നിൽ. എന്നാൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണ്. മരണസംഖ്യയിൽ എട്ടാം സ്ഥാനത്തും.
ഇന്നലെ രോഗമുക്തി 450
ഇന്നലെ 450 പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും ആറുപേർ ഇതരസംസ്ഥാനത്ത് നിന്നും വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 936 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 450 പേർ രോഗമുക്തരായി.