c

കരുനാഗപ്പള്ളി: കൊവിഡിന്റെ മറവിൽ ഹൈവേ പൊലീസ് ഇരുചക്ര വാഹനക്കാരെ ദ്രോഹിക്കുന്നതായി പരാതി. കൊവിഡിനെ തുടർന്ന് ദേശീയപാതയോരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പൊലീസ് പരിശോധ ശക്തമാക്കിയിട്ടുണ്ട്. ദേശയീയപാതയിൽ സിഗ്നൽ സംവിധാനമുള്ള ഇടങ്ങളിലാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. സിഗ്നൽ പോയിന്റിൽ ഇരുചക്ര വാഹനങ്ങൾ നിറുത്തുമ്പോൾ പൊലീസ് പലയിടങ്ങളിൽ നിന്നാണ് എത്തുന്നത്. മാസ്കും ഹെൽമെറ്റും വെച്ചിരുന്നാലും ബൈക്കിന്റെ പിന്നിൽ ആളുണ്ടെങ്കിൽ സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിലായിരിക്കും പിഴ ഈടാക്കുക. ടൗണിൽ വാഹനത്തിരക്ക് ഇല്ലാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ ഉന്നത പൊലീസ് അധികൃതർ നിർദ്ദേശം നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.