കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയിൽ സൈറ്റോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു. എഫ്.എൻ.എ.സി, ഫ്ളൂയിഡ് സൈറ്റോളജി, ഗൈനക്കോളജി സൈറ്റോളജി, സ്പ്യൂട്ടം സൈറ്റോളജി എന്നീ പരിശോധനകൾക്കുള്ള സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ഗർഭാശയ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടികൾ, ശരീരത്തിലുണ്ടാകുന്ന മുഴകൾ മുതലായവയുടെ അർബുദ സാദ്ധ്യത കണ്ടെത്താനുള്ള സൗകര്യവുമുണ്ട്.
ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി പി. ഷിബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡി. ശ്രീകുമാർ, ഡോ. അതുല്യ, ഡോ. അനീഷ്, ഡോ. മിനി, പി.ആർ.ഒമാരായ ജയ്ഗണേശ്, ഇർഷാദ് ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.