bed

കൊല്ലം: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രധാന കേന്ദ്രങ്ങളിലും കൂടുതൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.

ചികിത്സാ കേന്ദ്രങ്ങളിൽ 3000 കിടക്കകൾ ഒരുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി 25ന് മുകളിലുള്ള പഞ്ചായത്തുകളിൽ 144ന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.