കൊല്ലം: കൊവിഡ് മാനദണ്ഡ പാലനം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11ന് ഓൺലൈൻ ആലോചനായോഗം ചേരും. എല്ലാ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെയും രണ്ടു വീതം ജില്ലാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് കളക്ടർ അറിയിച്ചു.