ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് യാത്ര നിറുത്തിവച്ച് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചാത്തന്നൂർ ഡിപ്പോയിലെ ബസിന്റെ ഡ്രൈവർ ആദിച്ചനല്ലൂർ സ്വദേശി സുഖ് രാജനാണ് (54) കൊട്ടിയത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ബസ് ചാത്തന്നൂർ ഡിപ്പോയിലെത്തിച്ച് യാത്ര അവസാനിപ്പിച്ച് യാത്രികരെ മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഖ് രാജന് പ്രഥമശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു.