പുനലൂർ: ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ തേക്ക് പ്ലാന്റേഷനിലെ കുളത്തിൽ വീണ കാട്ട് പോത്തിനെ വന പാലകർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 9ന് ഇടപ്പാളയം തേക്ക് പ്ലാന്റേഷനിലായിരുന്നു സംഭവം. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ നെബുവിന്റെ നേതൃത്വത്തിലുളള വനപാലകർ സ്ഥലത്തെത്തി കുളത്തിന്റെ ഒരു ഭാഗത്തെ മണ്ണ് നീക്കിയ ശേഷം കാട്ട് പോത്തിനെ രക്ഷപ്പെടുത്തി, വനത്തിൽ കയറ്റി വിട്ടു. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർക്ക് കുടി വെള്ളം ശേഖരിക്കാൻ വേണ്ടി വെട്ടിയ കുളത്തിലാണ് കൂറ്റൻ കാട്ടു പോത്ത് വീണത്.