v

തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 304 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം അടുത്ത ദിവസങ്ങളിൽ വരാനിരിക്കെയാണ് ആശങ്കാജനകമായ വർദ്ധനവ് വീണ്ടും രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതർ ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ ഗ്രാമവാസികൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണമെന്ന് ഹെൽത്ത് ഇൻസ്പക്ടർ സൂരജ്‌ അറിയിച്ചു.