കൊട്ടാരക്കര: കൊവിഡ് നിയന്ത്രണം കൊല്ലം റൂറലിൽ നിരീക്ഷണം കർശനമാക്കി.ശക്തമായ നിരീക്ഷണത്തിന്റെ ഭാഗമായി ഇന്നലെ സാമൂഹ്യ അകലം പാലിക്കാത്തതിന് 10190 പേരെ താക്കീത് നൽകി വിട്ടയയ്ക്കുകയും 484 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ നാളെ മുതൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി.രവി അറിയിച്ചു. രാത്രികാല

കർഫ്യൂ രണ്ടാം ദിവസമായ ഇന്നലെയും കർശന പരിശോധനകളോടെ

നടന്നു. ഇനി മുതൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്ക് താക്കീതില്ലെന്നും പിഴയടപ്പിക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ മാത്രമേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊട്ടാരക്കര താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 107 പേർക്ക് വാണിംഗും 10 പേർക്ക് പിഴയും നൽകി.ഡെപ്യൂട്ടി തഹസീൽദാർ രാമദാസിന്റെ നേതൃത്വത്തിൽ ഇന്നലെ വെളിനല്ലൂർ, ഓയൂർ, പൂയപ്പള്ളി പ്രദേശങ്ങളിൽ പരിശോധന നടത്തി.