കൊല്ലം: വി. സാംബശിവൻ സ്മാരകം യാഥാർത്ഥ്യമാക്കിയതിന് മുൻകൈയെടുത്ത മന്ത്രി എ.കെ. ബാലനെ വി. സാംബശിവൻ ഫൗണ്ടേഷൻ ഭാരവാഹികൾ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഉപഹാരം നൽകി പൊന്നാട ചാർത്തി ആദരിച്ചു. കഥാപ്രസംഗവേദിയിൽ 60 വർഷം പൂർത്തിയാക്കിയ കാഥികൻ പ്രൊഫ.വി.ഹർഷകുമാറിനെയും കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജാ പുരസ്കാരം കരസ്ഥമാക്കിയ കാഥികരായ ചവറ ധനപാലനെയും തെക്കുംഭാഗം വിശ്വംഭരനെയും അവരവരുടെ വീടുകളിൽ എത്തി ഉപഹാരം നൽകിയും പൊന്നാട ചാർത്തിയും ആദരിച്ചു. വി.സാംബശിവൻ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.രതീന്ദ്രൻ, സെക്രട്ടറി ഡോ. വസന്തകുമാർ സാംബശിവൻ, ആർ. സന്തോഷ്, സമ്പത്ത് വി. സാംബശിവൻ എന്നിവർ പങ്കെടുത്തു.