കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ 'വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകിട്ട് 4 മണിക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈൻ ആയി നിർവഹിക്കും.
ഇയ്യക്കോട് ശാഖയിലെ കുഴിവിള വീട്ടിൽ രമണിക്കാണ് വീട് നിർമ്മിച്ച് നൽകിയത്. താക്കോൽദാനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് നിർവഹിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ്,മറ്റു യൂണിയൻ ഭാരവാഹികളും ശാഖാ ഭാരവാഹികളും പങ്കെടുക്കും.