chain

 ലക്ഷ്യം കൊവിഡ് ചികിത്സ ഉറപ്പാക്കൽ

കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയാൻ ശാസ്ത്രീയ നീക്കവുമായി ആരോഗ്യവകുപ്പ്. വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഒരു വീട്ടിലെ മുഴുവൻ ആളുകളെയും കൊവിഡ് നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും രോഗവ്യാപനം തടയാനും കഴിയും.

കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും സംയോജിപ്പിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. വിവിധ സന്നദ്ധ സംഘടകളും ക്ലബുകളും ഇതിൽ പങ്കാളികളാകും.

ഒരു വാർഡിൽ പത്തോ പതിനഞ്ചോ സംഘങ്ങളാകും പ്രവർത്തിക്കുക. ഈ രീതിയിൽ ഒരാഴ്ചക്കുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. എല്ലാ വീട്ടിലെയും നിശ്ചിത പ്രായമുള്ളവർക്ക് വാക്സിൻ ലഭിച്ചിട്ടുണ്ടോ, രജിസ്ട്രേഷൻ നടത്തിയോ, കൊവിഡ് വന്നിട്ടുണ്ടോ, സാനിറ്ററെെസറും മാസ്കകും ഉപയോഗിക്കുന്നുണ്ടോ, വിദേശത്തുനിന്ന് വന്നവരുണ്ടോ തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.


 പ്രവർത്തനം


1. വീടുകളിലെത്തുന്നത് വാർഡ് മെമ്പർമാരും ആശാ പ്രവർത്തകരും അങ്കണവാടി അദ്ധ്യാപകരും

2. സംഘത്തിൽ രണ്ടോ മൂന്നോ പേർ
3. സഹായത്തിന് തിരഞ്ഞെടുപ്പ് ബൂത്ത് തല കമ്മിറ്റികളും
4. രണ്ട് ഡോസ് കിട്ടിയവരെ ഒഴിവാക്കി വിവരങ്ങൾ ശേഖരിച്ച് സ്വാബ് പരിശോധന
5. മുൻഗണനാ ക്രമത്തിൽ വാക്‌സിൻ നൽകും
6. മറ്റ് രോഗികൾക്ക് കൊവിഡെങ്കിൽ പ്രത്യേക മുറിയിൽ പാർപ്പിക്കും


 ചികിത്സ


1. ഗുരുതര രോഗമുള്ളവർക്ക് കൊവിഡെങ്കിൽ ആശുപത്രിയിലേയ്ക്ക് മാറ്റും
2. ആദ്യഡോസ് വാക്‌സിനെടുത്തവർക്ക് അടുത്ത വാക്‌സിൻ നൽകും
3. ലക്ഷണങ്ങൾ പ്രകടമല്ലാത്ത രോഗികളെ എഫ്.എൽ.ടി.സി കളിലേക്ക് മാറ്റും
4. കുട്ടികൾക്കും പ്രായമായവർക്കും ബോധവത്കരണം
5. വീട്ടിലോ അയലത്തോ കൊവിഡുണ്ടെങ്കിൽ വീട്ടിലും മാസ്‌ക് ധരിക്കണം
6. അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടാൻ വിവിധ ഫോൺ നമ്പരുകൾ നൽകും

''

വാർഡ് തലത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള കൊവിഡ് നിയന്ത്രണം ഇന്നോ നാളെയോ തുടങ്ങും. മികച്ച ഫലമുണ്ടാവുമെന്നാണ് പ്രതീക്ഷ.

ബി. അബ്ദുൾ നാസർ, ജില്ലാ കളക്ടർ