udf

കൊല്ലം: ജില്ലയിലെ 11 സീറ്റുകളിലും ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം വിലയിരുത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.പി.സി.സി നേതാക്കൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലാണ് വിലയിരുത്തൽ. ഓരോ നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ നടത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.