nedugolam
ഡി.വൈ.എഫ്.ഐ നെടുങ്ങോലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം താലൂക്ക് ആശുപത്രി അണുവിമുക്തമാക്കുന്ന പരിപാടി സി.പി.എം ലോക്കൽ ഏരിയാ സെക്രട്ടറി ജയലാൽ ഉണ്ണിത്താനും ഡോ. എബ്രഹാം അശോകും ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ നെടുങ്ങോലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയും പരിസരവും അണുവിമുക്തമാക്കി. മെഡിക്കൽ ഓഫീസർ ഡോ. എബ്രഹാം അശോക്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയലാൽ ഉണ്ണിത്താൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ആർ. രഞ്ജിത്ത്, രമ്യനാഥ്‌, സുഭഗകുമാർ, സുരേഷ് ബാബു, അംബിക, അനുജിത്ത്, ഗാഥ, ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.