പരവൂർ: പൂതക്കുളം കിഴക്കേനട റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ മരുന്നിന്റെ രണ്ടാംഘട്ട വിതരണം നടന്നു. പഞ്ചായത്തംഗം എം. മനീഷ് വിതരണോദ്‌ഘാടനം നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ സി.എൻ. സുരേഷ് കുമാർ, എസ്. ശിവരാജ്, എ. ഹരിദാസൻപിള്ള, സുനിത ശശികുമാർ, ബീന പ്രകാശ്, രവീന്ദ്രൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.