covid

കൊല്ലം: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ കൊവിഡ് തീവ്ര വ്യാപന കേന്ദ്രങ്ങളായി മാറുന്നത് സർക്കാരിന്റെ പിടിപ്പുകേടും ഏകോപനമില്ലായ്മയും കൊണ്ടാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

പ്രഖ്യാപനത്തിന് അതിനുസൃതമായ ഉത്തരവുകൾ ഇല്ലാത്തതിനാൽ വൻ തിരക്കാണ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്. സ്മാർട്ട് ഫോൺ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാർക്ക് കൊവിഡ് വാക്‌സിൻ നൽകേണ്ടെന്നാണോ സർക്കാർ നയം. പാവപ്പെട്ടവർക്ക് കൊവിഡ് വാക്‌സിനേഷൻ ഉറപ്പാക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നും മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് സുഗമമാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി.