cirtty
സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതകൾക്ക് ഒരു സ്നേഹ സാന്ത്വനം പരിപാടി സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്ക് ഒരു സ്നേഹ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മൈലക്കാട് നടന്ന ചടങ്ങിൽ നിർദ്ധനരായ ഇരുന്നൂറ്റി അൻപതോളം വനിതകൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഫോറം സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. വനിതാ വേദി ജില്ലാ ചെയർമാൻ സബൂറ സഹിർ അദ്ധ്യക്ഷത വഹിച്ചു. ഷാഹിദാ നൗഷാദ്, ഹസീനാ ബീഗം, നിഷാന, ഷെമിന, ബുഷ്റ തുടങ്ങിയവർ സംസാരിച്ചു.