ഒാടനാവട്ടം : പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് മുട്ടറ മരുതിമലയിൽ വെച്ചാണ് സംഭവം. കൊട്ടിയം മൈലക്കാട് നന്ദുഭവനിൽ യദുകൃഷ്ണനാണ് (22) പിടിയിലായത്. മരുതിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽപ്പെട്ട പൊലീസാണ് പെൺകുട്ടിയെ പ്രതി ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് പൂയപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശമനുസരിച്ച് എസ്.ഐ ഗോപീചന്ദ്രൻ, എ.എസ്. ഐ ഉദയകുമാർ, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ ഷീബ, ഇന്ദു, സിവിൽ പൊലീസ് ഓഫീസർ സഞ്ജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.