esi

കൊല്ലം: ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ വാക്‌സിൻ ഇ.എസ്‌.ഐ കോർപ്പറേഷൻ ഉറപ്പാക്കണമെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്. ജയമോഹൻ കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗാംഗ്വാറിന് കത്തയച്ചു.
2020 ലെ കണക്കനുസരിച്ച് 11 ലക്ഷം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായി 54 ലക്ഷത്തോളം ഗുണഭോക്താക്കൾ ഇ.എസ്.ഐ പദ്ധതിക്ക് കീഴിൽ കേരളത്തിലുണ്ട്. നിലവിൽ ഒൻപത് ആശുപത്രികളും 145 ഡിസ്‌പെൻസറികളുമാണ് ഉള്ളത്.